കോഴിക്കോട്- വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫിഓടി രക്ഷപ്പെടുകയായിരുന്നു.
തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു.
സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന് റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു.