കോഴിക്കോട്- ഹൈക്കോടതി അഭിഭാഷകൻ ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗത്തിന് കേസ്. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് കേസ്. കോഴിക്കോട് നടക്കാവിലെ ലോഡ്ജിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. മുപ്പതോളം സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചുവെന്നും ഇപ്പോൾ പരാതി നൽകിയ സ്ത്രീ ആരോപിക്കുന്നു.