തിരുവനന്തപുരം- നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത സംഭവത്തില്‍ തുടര്‍നടപടിക്ക് കസ്റ്റംസിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.
നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോണ്‍സല്‍ ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടര്‍ നടപടിക്കള്‍ക്കായി കേന്ദ്രത്തോട് അനുമതി തേടിയത്. നയതന്ത്ര ചാനല്‍ വഴി പാഴ്സല്‍ കടത്തിയതിന്റെ പേരില്‍ രണ്ടു കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുന്‍മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പടെ സംഭവത്തില്‍ ആരോപണ വിധേയനായിരുന്നു. വിഷയത്തില്‍ കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിലെ പ്രോട്ടോക്കോള്‍ ഓഫീസറേയും കേസില്‍ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.