ബെംഗളൂരു- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സി.എം.ഇബ്രാഹിം പാര്‍ട്ടി വിട്ടു.
കോണ്‍ഗ്രസ് അവഗണിച്ചതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് അറിയിച്ച് അദ്ദേഹം അടുത്ത നീക്കം വെളിപ്പെടുത്തിയിട്ടില്ല.
കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായി സി.എം.ഇബ്രാഹിം വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഐ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി തന്നില്‍ ഉണ്ടായിരുന്ന ഭാരങ്ങള്‍ നീക്കിയതില്‍ സന്തോഷവാനാണെന്നും അടുത്ത നീക്കം വൈകാതെ പ്രഖ്യാപിക്കുമെന്നും സി.എം. ഇബ്രഹിം പറഞ്ഞു. അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷമായിരിക്കും നിലപാട് അറിയിക്കുക്. കോണ്‍ഗ്രസ് ഇനി അടഞ്ഞ അധ്യായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.കെ. ഹരിപ്രസാദിനെയാണ് ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ മാസം ആദ്യം എസ്.ആര്‍. പാട്ടീല്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. പ്രതിപക്ഷ നേതാവാകാന്‍ സി.എം.ഇബ്രാഹിം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഹരിപ്രസാദ് ജൂനിയര്‍ നേതാവാണെന്നും അദ്ദേഹത്തിനു കീഴില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും സി.എം.ഇബ്രാഹിം പറഞ്ഞു.