മുംബൈ- ഏഴു കോടി രൂപയുടെ കള്ളനോട്ടുകളുമായി ഏഴു പേര്‍ അറസ്റ്റില്‍. കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന അന്തര്‍സംസ്ഥാന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പതിനൊന്നാം യൂനിറ്റ് ദഹിസാര്‍ ചെക്ക് പോസ്റ്റില്‍വെച്ച് കാര്‍ തടഞ്ഞാണ് സംഘത്തെ പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലു പേരെ ചോദ്യം ചെയ്ത ശേഷം മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാറില്‍ 2000 -ന്റെ 250 കെട്ട് കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ അന്ധേരി പ്രാന്തത്തിലെ ഹോട്ടല്‍ റെയ്ഡ് ചെയ്താണ് മൂന്ന് പേരെ പിടികൂടിയതും 100 കെട്ടുകള്‍ കൂടി കണ്ടെടുത്തതും.