മുംബൈ-കോടതി ഉത്തരവിനെ തുടര്‍ന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എം.ഐ.ഡി.സി പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ സംവിധായകന്‍-നിര്‍മ്മാതാവ് സുനീല്‍ ദര്‍ശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2017ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ഏക് ഹസീനാ തി ഏക് ദീവാന താ എന്ന സിനിമയുടെ അവകാശം താന്‍ ആര്‍ക്കും നല്‍കിയില്ലെങ്കിലും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ അത് അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ദര്‍ശന്‍ അവകാശപ്പെട്ടു. സിനിമ തന്റെ ബൗദ്ധിക സ്വത്താണെങ്കിലും വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്ത് നിരവധി ആളുകള്‍ പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ വര്‍ഷങ്ങളായി യുട്യൂബില്‍ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും അതില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ കോടതിയെ സമീപിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.