ചെന്നൈ- റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈയില്‍ സംഘടിപ്പിച്ച നിശ്ചലദൃശ്യങ്ങളുടെ പരേഡില്‍ മുസ്ലിം ലീഗ് സ്ഥാപകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഇല്‍ സാഹിബിന്റെ പ്രതിയും ഇടംനേടി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ പോരാളികളുടെ കുട്ടത്തിലാണ് ഇസ്മാഇല്‍ സാഹിബിനേയും ഉള്‍പ്പെടുത്തിയത്. ദേശീയ കവി സുബ്രമണ്യ ഭാരതിയാര്‍, വിവിഎസ് അയ്യര്‍, വിഒ ചിദംബരം പിള്ള എന്നിവര്‍ക്കൊപ്പം പ്രധാന്യത്തോടെയാണ് ഖാഇദെ മില്ലത്തിന്റെ പൂര്‍ണകായപ്രതിമയും പ്രദര്‍ശിപ്പിച്ചത്. ഈ റിപബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഒരിക്കല്‍ കൂടി നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.