ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടി ആയി മാറിയെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- യുപിയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനും മുതിര്‍ന്ന നേതാവുമായിരുന്ന ആര്‍ പി എന്‍ സിങ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ബിജെപി ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്നാണ് കവിതാ രൂപേണ തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്രാവാക്യത്തില്‍ ടിപ്പണി ചെയ്ത് കോണ്‍ഗ്രസ് യുക്ത് ഭാജ്പ (കോണ്‍ഗ്ര് നേതാക്കളെ വഹിക്കുന്ന ബിജെപി) എന്നും ശശി തരൂര്‍ വിശേഷിപ്പിച്ചു. 

സ്വന്തം വീടുപേക്ഷിച്ചു പോകുന്നവര്‍ക്ക് ഒരു പക്ഷെ ചില സ്വപ്‌നങ്ങള്‍ ഉണ്ടാകാം. ഇപ്പോള്‍ അവിടേയും എല്ലാം നമ്മുടേതു പോലെയാണ്. അവിടെ ഉള്ളവരെല്ലാം നമ്മുടേതാണ്- തരൂര്‍ ട്വീറ്റ് ചെയ്തു.

Latest News