ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനാഘോഷ പരേഡിലും ഇലക്്ഷന്‍ രാഷ്ട്രീയം കളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പരേഡിന് മോഡി എത്തിയത് ഉത്തരാഖണ്ഡുകാരുടെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ച്. ഈ രണ്ട് സംസ്ഥാനങ്ങളും അടുത്ത മാസം തെരഞ്ഞെടുപ്പ് നേരിടുകയാണ്.
ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്മായ ബ്രഹ്‌മകമലം കൊണ്ട് തൊപ്പി അലങ്കരിച്ചിരിക്കുന്നു'വെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വീറ്റ് ചെയ്തതോടെ മോഡിയുടെ ഉദ്ദേശ്യം വെളിവായി.
ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേദാര്‍നാഥില്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോഡി ബ്രഹ്‌മകമലം പുഷ്പം ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരമ്പരാഗത മണിപ്പൂരി ഷാള്‍ ആണ് അദ്ദേഹം ധരിച്ചത്. കൈകൊണ്ട് നെയ്ത സ്‌കാര്‍ഫ് മണിപ്പൂരിലെ മെതേയ് ഗോത്രത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതാണ്. പരേഡിന് ശേഷം രാജ്്പഥിലൂടെ അരകിലോമീറ്ററിലധികം മോഡി നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.