ന്യൂദല്‍ഹി- രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെ തന്റെ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തനിക്കെതിരേ ചിലര്‍ കുപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. എന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ഉണ്ടായിരുന്നതു പോലെത്തന്നെയാണ് പ്രൊഫൈല്‍ ഇപ്പോഴുമുള്ളത്.' ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.