റായ്പൂര്‍- തെലങ്കാന- ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ബിജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളള സംയുക്ത സൈനിക സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തി ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍.
തെലങ്കാന, ആന്ധ്ര, ഒഡിഷ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുളള സൈനിക സംഘമാണ് മാവോയിസ്റ്റുകള്‍ക്കായി തിരിച്ചല്‍ നടത്തുന്നത്.