സൗദി അറേബ്യ തായ്‌ലന്റില്‍ അംബാഡറെ നിയമിക്കുന്നു

റിയാദ് - മുപ്പത്തിരണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പൂര്‍ണ തോതില്‍ നയതന്ത്രബന്ധം  പുനഃസ്ഥാപിക്കാനും പരസ്പരം അംബാസഡര്‍മാരെ നിയമിക്കാനും സൗദി അറേബ്യയും തായ്‌ലന്റും  തീരുമാനിച്ചു. തായ്‌ലന്റ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ചയുടെ സൗദി സന്ദര്‍ശനത്തിനിടെയാണ് അംബാസഡര്‍മാരെ പരസ്പരം നിയമിക്കാന്‍ തീരുമാനമായത്. സൗദി അറേബ്യയുമായുള്ള സൗഹൃദത്തിന് തായ്‌ലന്റ് ഏറെ പ്രാധാന്യം കല്‍പിക്കുന്നതായും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തിയ ചര്‍ച്ചക്കിടെ തായ്‌ലന്റ് പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്കും ചര്‍ക്കുമൊടുവില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു.
1989, 1990 വര്‍ഷങ്ങളില്‍ തായ്‌ലന്റിലുണ്ടായ സംഭവങ്ങളില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഈ കേസുകളില്‍ തായ്‌ലന്റ് ഗവണ്‍മെന്റ് വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭിക്കുന്ന പക്ഷം പുനരന്വേഷണത്തിന് ഒരുക്കമാണ്. തായ്‌ലന്റിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ തായ്‌ലന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രയൂത് ചാന്‍-ഒ-ച വ്യക്തമാക്കിയതായി സംയുക്ത പ്രസ്താവന പറഞ്ഞു.
മെയ് മാസം ആദ്യം മുതല്‍ തായ്‌ലന്റ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ദേശീയ വിമാന കമ്പനിയായ സൗദിയ ആലോചിക്കുന്നുണ്ട്. സൗദി അറേബ്യയും ബാങ്കോക്കും നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് മൂന്നു ദശകം മുമ്പാണ് തായ്‌ലന്റ് സര്‍വീസുകള്‍ സൗദിയ നിര്‍ത്തിവെച്ചത്. സൗദി പൗര•ാര്‍ തായ്‌ലന്റിലേക്ക് യാത്ര പോകുന്നതും വിലക്കിയിരുന്നു. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് തായ്‌ലന്റിലേക്ക് യാത്ര പോകുന്നതിന് ഇളവുണ്ടായിരുന്നു.

 

 

Latest News