Sorry, you need to enable JavaScript to visit this website.

കേന്ദ്രം തള്ളിയ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തി തമിഴ്‌നാടിന്റെ റിപബ്ലിക് ദിന പരേഡ്

ചെന്നൈ- തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈയില്‍ സംഘടിപ്പിച്ച റിപബ്ലിക് ദിന ആഘോഷ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്വാതന്ത്യ സമര പോരാളികളുടേയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ചരിത്രം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും. ദല്‍ഹിയിലെ പരേഡിലേക്ക് സമര്‍പ്പിച്ച് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തള്ളിയ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടെ നാല് നിശ്ചലദൃശ്യങ്ങളാണ് പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര തള്ളിയ നടപടിയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ നിശ്ചലദൃശ്യം സംസ്ഥാനത്തുടനീളം പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 

സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ തമിഴ്‌നാടിന്റെ പങ്ക് എന്ന തീമിലാണ് നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ പോരാളികളായ വിഒ ചിദംബരം പിള്ളൈ, മഹാകവി സുബ്രമണ്യ ഭാരതി, റാണി വേലു നചിയാര്‍, പൂലിത്തേവന്‍, വീരപാണ്ഡ്യ, കട്ടബൊമ്മന്‍, മരുതു പാണ്ഡിയര്‍ സഹോദരങ്ങള്‍ തുടങ്ങിയവരും ഇതിലുള്‍പ്പെടും.
 

Latest News