Sorry, you need to enable JavaScript to visit this website.

ദലൈലാമയുടെ പരിപാടികള്‍ക്ക് പ്രാധാന്യം കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂദല്‍ഹി- ചൈനയുമായുളള ബന്ധം മോശമായ സാഹചര്യത്തില്‍ ഇന്ത്യയിലെ തിബത്തന്‍ ജനതയുടെ അറുപതാം അതിജീവന വര്‍ഷത്തിന്റെ ആഘോഷ പരിപാടികള്‍ നിരുത്സാഹപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അടുത്ത രണ്ട് മാസം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ദലൈലാമയുടെ പരിപാടികളാണ് അനിശ്ചതത്വത്തിലായത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പ്രധാന നേതാക്കള്‍ക്കുമാണ് വിദേശ മന്ത്രാലയം ഇതുസംബന്ധിച്ച് കത്തയച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ അവസാനവും ഏപ്രില്‍ ആദ്യവുമാണ് പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. 
നയതന്ത്ര ബന്ധം അത്യധികം വഷളായിരിക്കുന്ന സാഹചര്യമാണെന്നും ഈ ഘട്ടത്തില്‍ എല്ലാ പരിപാടികളും നിരുത്സാഹപ്പെടുത്തണമെന്നും ജനപങ്കാളിത്തം ഉണ്ടാകരുതെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ദല്‍ഹിയിലാണ് നന്ദി ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും  പരിപാടികള്‍ നടക്കും. 

Latest News