ചെന്നൈ- എ.ടി.എമ്മുകളും ബാങ്ക് ഫോമുകളും ഉള്‍പ്പെടെ എല്ലായിടത്തും തമിഴ് ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്തെ ബാങ്കുകളോട് അഭ്യര്‍ഥിച്ചു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി വിവിധ ബാങ്ക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം.
ഒരു മാസം മുമ്പ്, എഴുത്തുകാരിയും ഗവേഷകയുമായ സുചിത്ര വിജയന്‍, നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിലെ ഫോമുകളെല്ലാം ഹിന്ദിയിലാണെന്നും അവ പൂരിപ്പിക്കാന്‍ അമ്മ ബുദ്ധിമുട്ടുന്നുവെന്നും ട്വിറ്ററില്‍ പരാതിപ്പെട്ടിരുന്നു.
സംസ്ഥാന ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ പ്രത്യേക സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തില്‍, മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം, എ.ടി.എം, ബാങ്ക് ഫോമുകള്‍ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലും തമിഴ് ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ബാങ്കുകളോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫ്രണ്ട് ഡെസ്‌ക്കുകളിലും ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക്കുകളിലും തമിഴില്‍ സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.