ന്യൂയോര്‍ക്ക്- അമേരിക്കയിലെല്ലാം ചായ കുടിക്കുന്നത് പോലെയാണെന്നാണല്ലോ പണ്ടുള്ളവര്‍ പറഞ്ഞു വെച്ചത്. മുപ്പത് വയസ്സുള്ള കാമുകിയുടെ ഡേറ്റിംഗ് അനുഭവം ആരുടേയും കരളലിയിക്കും. യു.എസ് സ്വദേശിനിയായ കോളിന്‍ ലേയ്ക്ക് ഒരു പതിനേഴുകാരനുമായി തീവ്ര പ്രണയമായിരുന്നു,. അഞ്ച് വര്‍ഷം ഡേറ്റിംഗ് തുടര്‍ന്നു. അനുരാഗ നദി ഒഴുകി തുടങ്ങിയപ്പോഴാണ് കാമുകന്‍ ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. തന്റെ വൃക്കകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നില്ല. അഞ്ച് ശതമാനത്തില്‍ താഴെയാണ് പ്രവര്‍ത്തനം. ഗുരുതരമായ രോഗമാണ് ബാധിച്ചിരിക്കുന്നത്. ആരെങ്കിലും വൃക്ക ദാനം ചെയ്താലേ ജീവിക്കാനാവൂ. ടിക്ക് ടോക്ക് താരമായ കോളിന്‍ ഉടന്‍ ആശുപത്രിയിലേക്ക് ഓടി. തന്റെ വൃക്ക പ്രിയപ്പെട്ടവന് അനുയോജ്യമാവുമോയെന്ന് തിരിച്ചറിയാനായിരുന്നു ഇത്. ടെസ്റ്റില്‍ ഒ.കെയെന്ന് കണ്ടെത്തി. വൃക്ക രോഗിയായ കാമുകന്‍ മരിക്കുന്നത് കാണാതിരിക്കാനാണ് വൃക്ക നല്‍കിയത്. ഉടന്‍ തന്നെ കാമുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സങ്കീര്‍ണമായ ശസ്ത്രക്രിയയുടെ ആശങ്ക നിറഞ്ഞ നിമിഷങ്ങളെ കുറിച്ചെല്ലാം യുവതി പോസ്റ്റ് ചെയ്ത വീഡിയോ പരമ്പരയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പ്രമുഖ പത്രം ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖം മാറി പത്ത് മാസം കഴിഞ്ഞപ്പോഴാണ് കാമുകന്‍ ഉപേക്ഷിച്ചു പോയതെന്നും യുവതിയുടെ വീഡിയോയിലുണ്ട്. താന്‍ ചര്‍ച്ച് ഗ്രൂപ്പിനൊപ്പം ലാസ് വെഗാസിലേക്ക് യാത്ര തിരിക്കുകയാണെന്ന് ജീവിതം നല്‍കിയ കാമുകിയ അറിയിച്ചാണ് കാമുകന്‍ മുങ്ങിയത്.
താന്‍ അനുഭവിച്ച മാനസിക വിഷമമുള്‍പ്പെടെ യുവതി വിവരിക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടു ദശലക്ഷത്തിലധികം പേര്‍ ഇതിനകം ലൈക്ക് ചെയ്തു.