വാഷിങ്ടന്‍- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന പരിഗണിക്കണമെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യങ്ങളേയും തീവ്രവാദത്തേയും മുന്‍നിര്‍ത്തി ഇന്ത്യയില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് വിദേശകാര്യ വകുപ്പ് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ഇന്ത്യയെ ലെവല്‍-3 ട്രാവല്‍ ഹെല്‍ത്ത് നോട്ടീസ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഈ ജാഗ്രാതാ നിര്‍ദേശം.
എഫ്ഡിഎ അംഗീകാരമുള്ള വാക്‌സിനുകള്‍ പൂര്‍ണമായും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ കോവിഡ് പിടിപെടാനും കടുത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുനുമുള്ള സാധ്യത കുറവായിരിക്കും. യാത്രയ്ക്കു മുമ്പ് സിഡിസിയുടെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും പൗരന്മാരോട് യുഎസ് ആവശ്യപ്പെട്ടു.