ന്യൂദല്‍ഹി- ദല്‍ഹിയില്‍ രണ്ട് ആണ്‍കുട്ടികളുടെ കൂട്ടബലാത്സംഗത്തിന് ഇരയായ എട്ടു വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ജിവനോട് മല്ലിട്ട് ആശുപത്രിയില്‍. മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ 11ഉം 12ഉം വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ട് പേലീസിന് ദല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസും അയച്ചു.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന പെണ്‍കുട്ടിയെ പ്രദേശവാസിയായ 12കാരന്‍ കളിക്കാനായി വീട്ടിലേക്ക് കൂടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കളിക്കാനെന്ന വ്യാജേന 12കാരന്‍ കൂടെ കൂട്ടുകയായിരുന്നു. 12കാരനും മറ്റൊരു ആണ്‍കുട്ടിയും ചേര്‍ന്നാണ് പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടിവയറ്റില്‍ കടുത്ത വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. രഹസ്യ ഭാഗത്ത് മുറിവുകളേറ്റതായും ശക്തമായ ബ്ലീഡിങ് ഉള്ളതായും കണ്ടെത്തി.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംശയ നിഴലിലായ രണ്ട് ആണ്‍കുട്ടികളെ പിടികൂടിയത്. ഇരുവരും പെണ്‍കുട്ടിയുടെ വീടീനടുത്തുള്ളവരാണ്. കുട്ടികളെ ചോദ്യം ചെയ്തു വരികയാണ്.