കൊല്‍ക്കത്ത- മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മ ഭൂഷൺ പുരസ്കാരം നിരസിച്ചു. പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ കുറിച്ച് തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്നും അവര്‍ തനിക്ക് അത് നല്‍കുകയാണെങ്കില്‍ നിരസിക്കുമെന്നും അദ്ദേഹം പറഞ്ഞു.