ന്യൂദല്‍ഹി- ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും യുവജനങ്ങളെ വഴിതെറ്റിക്കുന്ന ചിന്താഗതിക്കെതിരാണന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പങ്കെടുത്ത ഇസ്‌ലാമിക പൈതൃകത്തെ കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മാനവിക മൂല്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ കരുത്ത് ബഹുസ്വര പൈതൃകവും സാമൂഹിക വൈവിധ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
'യുവജനങ്ങള്‍ ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങളുമായി കൂടുതല്‍ അടുക്കുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരാകുകയും വേണം. മുസ്‌ലിംകളുടെ ഒരു കയ്യില്‍ ഖുര്‍ആനും മറു കയ്യില്‍ കംപ്യൂട്ടറുമായിരിക്കണം,' മോഡി പറഞ്ഞു.
മതങ്ങളുടെ പേരിലുള്ള ആക്രമങ്ങള്‍ മതങ്ങള്‍ക്കെതിരായ ആക്രമങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ വിദ്വേഷം പരത്തുന്നവരെ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.