ലഖ്‌നൗ-പിന്നോക്ക ജാതി നേതാക്കള്‍ ബി.ജെ.പി വിട്ടത് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ഒരുനിലക്കും ബാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
സമൂഹത്തിലെ എല്ലാ വിഭാഗവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഒബിസി മന്ത്രിമാരും എം.എല്‍.എമാരും രാജിവെച്ചത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നും ഏതെങ്കിലും ആശയത്തിന്റെ പേരില്ലെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.
സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാന്‍, ധരംസിംഗ് സെയ്‌നി എന്നിവര്‍ യു.പി മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
മാര്‍ച്ച് പത്തിനു തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ യാദവിനെയോ പ്രിയങ്ക ഗാന്ധിയെയോ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് പറയുന്ന മറ്റുള്ളവരെയോ കാണാനുണ്ടാകില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.