Sorry, you need to enable JavaScript to visit this website.

ഇത്ര തിടുക്കത്തില്‍ എങ്ങോട്ടുപോകുന്നു ഹേ.... റഫീഖ് അഹമ്മദിന്റെ കവിതക്കെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കവിത എഴുതിയ കവി റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍' എന്നു തുടങ്ങുന്ന കവിത ഇടത് വിരോധം കൊണ്ട് മാത്രം മുളച്ചതാണെന്നും  റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് സൈബര്‍ സഖാക്കളുടെ അഭിപ്രായം.

പിന്നാലെ 'സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിതകൂടി റഫീഖ് അഹമ്മദ് സമൂഹമാധ്യമത്തില്‍ കുറിച്ചു. കവിക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Latest News