ലഖ്നൗ- ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ പ്രചാരണം മന്ദഗതിയിലാണെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമുള്ള പ്രിയങ്കഗാന്ധിയുടെ വിമര്‍ശത്തിന് മായാവതിയുടെ മറുപടി.
കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ട് പാഴാക്കരുതെന്നാണ് മായാവതി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കം നിലപാട് മാറ്റേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനങ്ങള്‍ കോണ്‍ഗ്രസിനെ അവഗണിക്കണമെന്നും മായാവതി അഭ്യര്‍ഥിച്ചു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണെന്ന് മായാവതി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ഥി തന്റെ നിലപാട് മാറ്റുകയായിരുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കി പാഴാക്കാതെ ബി.എസ്.പിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലത്- മായാവതി ട്വീറ്റ് ചെയ്തു.