ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 3.33 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 3.92 കോടിയായി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് ബാധിച്ചത് ഇന്ത്യയിലാണ്.
മൊത്തം രോഗബാധയില്‍ 5.57 ശതമാനാണ് ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി ശരാശരി 93.18 ശതമാനമായി കുറഞ്ഞു.
പ്രതിദിന പോസിറ്റിവിറ്റി തോത് 17.22 ശതമാനത്തില്‍നിന്ന് 17.78 ശതമാനമായി കൂടി. പ്രതിവാര പോസിറ്റിവിറ്റി 16.65 ശതമാനമാണ്.
24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായ 525 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14 സംസ്ഥാനങ്ങളില്‍ പത്തിലേറെ പേര്‍ വീതം മരിച്ചു. മരിച്ചവരില്‍ 60 ശതമാനം പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പെടുത്തവരാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.