ബുലന്ദ്ശഹര്‍- ബിജെപി സര്‍ക്കാര്‍ സാമൂഹിക നീതി നടപ്പാക്കുക മാത്രമല്ല, സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലൂടെ അത് വ്യക്തമാക്കുകയും ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ 66 ശതമാനം സ്ഥാനാര്‍ത്ഥികളും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ബുലന്ദ്ശഹറില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.