Sorry, you need to enable JavaScript to visit this website.

ജോർദാൻ രാജാവിന്റെയും മോഡിയുടെയും സാന്നിധ്യത്തിൽ കാന്തപുരത്തിന്റെ പ്രസംഗം

ന്യൂദൽഹി- ഇസ്ലാമിക വിശ്വാസികൾ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയിൽ നീങ്ങുന്നവരാണെന്നും ഭീകരവാദം പ്രചരിപ്പിക്കുന്നവരെ ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർ ഒറ്റപ്പെടുത്തുന്നുണ്ടെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ദൽഹിയിൽ നടന്ന ഇസ്ലാമിക പൈതൃക സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു കാന്തപുരം. ഇസ്ലാമിക സമൂഹവും സഹവർത്തിത്വത്തിന്റെ മാതൃകയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരുള്ള വേദിയിലായിരുന്നു കാന്തപുരത്തിന്റെ പ്രസംഗം. ദൽഹി വിജ്ഞാൻ ഭവനിലായിരുന്നു പരിപാടി. 
ഇന്ത്യയും ജോർദാനും തമ്മിൽ ഗാഢമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് കാന്തപുരം പറഞ്ഞു. പ്രവാചക കുടുംബത്തിൽ പിറന്ന അബ്ദുല്ല രാജാവ് ഇസ്‌ലാമിന്റെ ശാന്തിയും സമാധാനവുമടക്കമുള്ള മഹത്തായ സന്ദേശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
വിവിധ സമുദായങ്ങൾ തമ്മിലുളള സഹവർത്തിത്വവും ഇസ്ലാമിലെ ബഹുസ്വരതയും ശക്തിപ്പെടുത്തുന്നതിന് വർഷം തോറും അബ്ദുല്ല രാജാവ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാറുണ്ട്. ജോർദാനിലെ റോയൽ ആൽ അൽ ബൈത്ത് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് എന്ന സ്ഥാപനത്തിൽ അംഗം കൂടിയാണ് കാന്തപുരം. 2007, 2014, 2016 വർഷങ്ങളിൽ രാജാവ് സംഘടിപ്പിച്ച സമ്മേളനങ്ങളിൽ പ്രത്യേക ക്ഷണിതാവായി കാന്തപുരം പങ്കെടുത്തിരുന്നു.
 

Latest News