കൊച്ചി- പ്രമുഖ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമടയിൽ വൈദികൻ കുത്തേറ്റ് മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിൽ മുൻ കപ്യാർ ജോണിയാണ് കൊല നടത്തിയത്. സേവ്യറെ കുത്തിയ ശേഷം അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ജോണിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി.
ഇന്ന് രാവിലെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവെച്ച് ഇന്ന് രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായിരുന്നു. ഇതിനിടെ ജോണി കത്തിയെടുത്ത്‌സേവ്യറെ കുത്തുകയായിരുന്നു. പരിക്കേറ്റ സേവ്യറെ ഉടൻ അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം വാർന്നാണ് ഫാദർ കൊല്ലപ്പെട്ടത്. കൊച്ചി ചേരാനല്ലൂർ തേലക്കാട്ട പൗലോസ്-ത്രേസ്യാമ്മ ദമ്പതികളുടെ എട്ടുമക്കളിൽ രണ്ടാമനാണ് ഫാ. സേവ്യർ.