Sorry, you need to enable JavaScript to visit this website.

സി.പി.എം അഭിപ്രായം ചോദിക്കാതെയാണ് ഹൈക്കോടതി വിധി-കോടിയേരി

തൃശൂര്‍- തൃശൂർ - സി  പി എമ്മിന്റെ അഭിപ്രായം കേൾക്കാതെയാണ് സമ്മേളനം സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എങ്കിലും കോടതിയെ മാനിച്ചാണ് കാസർകോട് സമ്മേളനം അവസാനിപ്പിച്ചത്. തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി. കോടതി ഇടപെടൽ കാസർകോട്‌ ജില്ലാ സമ്മേളനത്തിന്‌ മാത്രമാണ് ബാധകം. തൃശൂരിന് ബാധകമല്ല. എങ്കിലും തൃശൂർ സമ്മേളനവും വെട്ടിചുരുക്കി, ഇന്ന്  അവസാനിപ്പിക്കും. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

Latest News