ലഖ്‌നൗ- സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അര്‍ധസഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ അനുഗ്രഹം തേടി രണ്ടാനച്ഛനും എസ്പി കുലപതിയായ മുലായം സിങിനെ സന്ദര്‍ശിച്ചു. അപര്‍ണയാണ് ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചത്. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അച്ഛനായ നേതാജിയുടെ അനുഗ്രഹം വാങ്ങി എന്നും അപര്‍ണ കുറിച്ചു. മുലായം സിങിന്റെ രണ്ടാം ഭാര്യയുടെ മകനായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. കഴിഞ്ഞ തവണ അപര്‍ണ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു. ഇത്തവണ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ചുവട് മാറിയതെന്ന് പറയപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ കുടുംബാധിപത്യത്തിന്റെ ഭാരം കുറച്ചതിന് ബിജെപിക്ക് നന്ദിയുണ്ട് എന്നാണ് അപര്‍ണയുടെ കൂടുമാറ്റത്തെ കുറിച്ച് കഴിഞ്ഞ ദിവസം അഖിലേഷ് പ്രതികരിച്ചത്. ബിജെപിയിലേക്ക് പോകുന്നതിനു മുമ്പ് മുലായം അപര്‍ണയെ പറഞ്ഞുമനസ്സിലാക്കാന്‍ വളരെയേറെ ശ്രമിച്ചിരുന്നതായും അഖിലേഷ് വെളിപ്പെടുത്തി.
भारतीय जनता पार्टी की सदस्यता लेने के पश्चात लखनऊ आने पर पिताजी/नेताजी से आशीर्वाद लिया। pic.twitter.com/AZrQvKW55U
— Aparna Bisht Yadav (@aparnabisht7) January 21, 2022