സ്വത്തവകാശം ചോദിച്ച ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു; അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ 

നെല്ലൂര്‍- കുടുംബ സ്വത്തിനെ ചൊല്ലി വഴക്കിട്ട ഭര്‍ത്താവിനെ കുത്തിക്കൊന്ന ശേഷം അറുത്തെടുത്ത തലയുമായി 46കാരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 53കാരനായ രവിചന്ദ്ര സൂരിയാണ് കൊല്ലപ്പെട്ടത്. രക്തമിറ്റുന്ന മനുഷ്യതലയുമായി രക്തക്കറയുണങ്ങാത്ത വേഷത്തില്‍ പ്രതി വസുന്ധര വരുന്നത് കണ്ട് പോലീസുകാരും ഞെട്ടിത്തരിച്ചു. യുവതിയെ ചോദ്യം ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവിന് വിവാഹേതര ബന്ധമുള്ളതായും വസുന്ധര സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. 

തന്റെ മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് ഭര്‍ത്താവിനെ കുത്തിക്കൊന്നതെന്ന് പ്രതി കുറ്റംസമ്മതിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഭര്‍ത്താവ് നിരന്തരം വഴക്കിട്ടിരുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം മാനസിക വളര്‍ച്ചാ കുറവുള്ള 20കാരന്‍ മകന്റെ ഭാവിയെ കുറിച്ചും വസുന്ധരയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും റെനിഗുണ്ട സിഐ അഞ്ജു യാദവ് പറഞ്ഞു.
 

Latest News