Sorry, you need to enable JavaScript to visit this website.

മാമാങ്ക മഹോത്സവത്തിന് തുടക്കമായി; അങ്കവാൾ പ്രയാണത്തിന് വൻ സ്വീകരണം

അങ്ങാടിപ്പുറം ചാവേർത്തറയിൽ ഉള്ളാട്ടിൽ രവീന്ദ്രന് അങ്കവാൾ കൈമാറി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ മാമാങ്ക മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിപ്പുറം- ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് അങ്ങാടിപ്പുറം ചാവേർത്തറയിൽ തുടക്കമായി. ചാവേർത്തറയിൽ നടന്ന ലളിതമായ ചടങ്ങിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ അങ്കവാൾ കൈമാറി ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ അധ്യക്ഷയായിരുന്നു. 
എം.കെ സതീഷ്ബാബു, സി.ഖിളർ, ദിലീപ്, സി.കെ.എം നസാർ, സതീഷൻ കളിച്ചാത്ത്, വാഹിദ് പല്ലാർ, ടി.പി മുരളി, ഇല്യാസ് പള്ളത്ത്, സിദ്ദീഖ് വെള്ളാടത്ത്, റഫീഖ് വെട്ടേക്കാട്ട് എന്നിവർ പ്രസംഗിച്ചു. സ്വാഗതംസംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രനു അങ്കവാൾ ഡോ.അനിൽ വളളത്തോൾ കൈമാറി. അങ്കവാൾ പ്രയാണത്തിനു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. 
മലപ്പുറം ഡി.ടി.പി.സി പരിസരത്ത് നൽകിയ സ്വീകരണം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര, പുതുക്കോടി മുരളീധരൻ, ചിറക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ നടന്ന സ്വീകരണ സമ്മേളനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.മാധവൻകുട്ടി വാരിയർ, വി.കെ അബൂബക്കർ മൗലവി, ഇ.വി സലാം ചാപ്പനങ്ങാടി  എന്നിവർ പ്രസംഗിച്ചു. 
തിരൂർ വാഗൺ ട്രാജഡി പരിസരത്ത് നൽകിയ സ്വീകരണം ജെ.സി.ഐ പ്രസിഡന്റ് മനു ആന്റണി ഉദ്ഘാടനം ചെയ്തു. സമീർ കളത്തിങ്ങൽ അധ്യക്ഷനായിരുന്നു. വി.കെ നിസാം, അസീസ് മാവുംകുന്ന്, സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഉള്ളാട്ട് തറവാട്ടിൽ അങ്കവാൾ പ്രയാണത്തിനു നൽകിയ സ്വീകരണം തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പ ഉദ്ഘാടനം ചെയ്തു. ഉള്ളാട്ടിൽ അച്യുതൻ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ടി.അനിത, എൻ.രവി, വി.കെ അബൂബക്കർ മൗലവി, സി.വി ഉണ്ണി, ടി.എ ഷാജി, ഉള്ളാട്ട് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊടക്കല്ലിൽ നടന്ന സമാപന സമ്മേളനം തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ മുളക്കൽ മുഹമ്മദലി അധ്യക്ഷനായിരുന്നു. തിരുനാവായ ഗ്രാമപഞ്ചായത്തംഗം പി.ഹാരിസ്, കെ.എം കോയമുട്ടി, ഉള്ളാട്ടിൽ രവീന്ദ്രൻ, എം.കെ സതീഷ് ബാബു, കെ.പി അലവി, ടി.പി മുരളി എന്നിവർ പ്രസംഗിച്ചു.
കേരള കളരിപ്പയറ്റ് അസോസിയേഷനു കീഴിലുള്ള എടപ്പാൾ എച്ച്.ജി.എസ് കളരി സംഘം അഭ്യാസികളുടെ കളരിപ്പയറ്റ് പ്രദർശനവും നടന്നു. ഹനീഫ ഗുരുക്കളുടെ ശിഷ്യൻമാരായ സർദാർ ഗുരുക്കൾ, എം.ദീപക്, എൻ.പി മുഹമ്മദ് മുസ്ഫർ, സി.എം മുഹമ്മദ് അനസ്, ഇ.കെ നവിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ കേന്ദ്രങ്ങളിൽ കളരി പ്രദർശനം. മലപ്പുറം അവിസെന്ന മർമ കളരി പഠന കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ബോധവത്കരണ പ്രവർത്തകർ അങ്കവാൾ പ്രയാണത്തെ അനുഗമിച്ചു.
 

Latest News