ലഖ്‌നൗ- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പുരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇതോടെ ഗോരഖ്പുരിൽ മത്സരം കനക്കും. പ്രതിപക്ഷമായ എസ്.പിയും ബി.എസ്.പിയും കോൺഗ്രസും ചന്ദ്രശേഖർ ആസാദിന് പിന്തുണ നൽകിയാൽ ഗോരഖ്പുരിൽ മത്സരം കടുക്കും. ചന്ദ്രശേഖർ ആസാദിനെ കോൺഗ്രസ് പിന്തുണക്കുമെന്നാണ് സൂചന.