ന്യൂദല്‍ഹി-പോലീസിന്റെ പരിശോധനയില്‍ പിടിക്കപ്പെടുമെന്ന ആശങ്കയില്‍ തടവുകാരന്‍ വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാര്‍ ജയിലില്‍ ഈ മാസം അഞ്ചിനാണ് സംഭവം. സെല്ലുകളില്‍ പതിവു പരിശോധന നടക്കുന്നതിനിടെ സെന്‍ട്രല്‍ ജയില്‍ ഒന്നിലെ തടവുകാരനാണ് ഫോണ്‍ വിഴുങ്ങിയത്. ഇയാളെ ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ജിബി പന്ത് ആശുപത്രിയിലും എത്തിച്ചു. എക്‌സ്‌റേയില്‍ വയറ്റില്‍ മൊബൈല്‍ കണ്ടെത്തിയതോടെ എന്‍ഡോസ്‌കോപിക്കു വിധേയനാക്കി. ആരോഗ്യനില വീണ്ടെടുത്ത തടവുകാരനെ വീണ്ടും ജയിലിലേക്കു മാറ്റിയതായി അധികൃതര്‍ പറഞ്ഞു.