നോയിഡ- വളര്‍ത്തുനായ പത്തുവയസ്സുകാരനെ കടിച്ചതിനെ തുടര്‍ന്ന് രണ്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ സദോപുര്‍ ഗ്രാമത്തിലാണ് സംഭവം.
വളര്‍ത്തുനായയുടെ ഉടമകളായ രവീന്ദര്‍, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. നായ കുട്ടിയെ കടിക്കുന്നത് തടഞ്ഞില്ലെന്നും നോക്കിനിന്നുവെന്നുമാണ് പരാതി. കൂട്ടിയുടെ കുടുംബത്തോട് ഇവര്‍ കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
നായ കുട്ടിയെ കടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയെ നായയില്‍നിന്ന് രക്ഷിക്കാന്‍ രണ്ട് സ്ത്രീകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനു പിന്നാലെ രണ്ടുപേര്‍ ബാറ്റ് കൊണ്ട് അടിച്ചാണ് നായയെ ഓടിച്ചത്. പരിക്കേറ്റ നായ വീടിനകത്തേക്ക് കയറി പോകുന്നതും കാണാം.