കൊച്ചി- കോവിഡ് വ്യാപനം മൂലം കോടതികളില്‍ വിര്‍ച്വല്‍ ഹിയറിങ്ങാണ് പലപ്പോഴും നടക്കുന്നത്. ഇത്തരത്തില്‍ കേരള ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ഒരാള്‍ ഷേവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അബദ്ധത്തില്‍ ക്യാമറ ഓണ്‍ ആയതോടെയാണ് ഈ ദൃശ്യങ്ങള്‍ കോടതി മുറിയിലെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് കേസ് ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ മൊബൈല്‍ ഫോണ്‍ വെക്കുകയായിരുന്നു. എന്നാല്‍ ക്യാമറ ഓണ്‍ ആയത് അറിഞ്ഞില്ല. ഇതോടെ ഷേവ് ചെയ്യുന്ന വീഡിയോ കേടതി മുറിയിലെത്തി. ജസ്റ്റിസ് വി.ജി. അരുണിന്റെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
നേരത്തേയും രാജ്യത്ത് വിവിധ കോടതികളില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്.