Sorry, you need to enable JavaScript to visit this website.

മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ക്ലബ് ഹൗസിലും കടുത്ത അധിക്ഷേപം; ദല്‍ഹി വനിതാ കമ്മീഷന്റെ പരാതിയില്‍ കേസെടുത്തു

സ്വാതി മലിവാള്‍

ന്യൂദല്‍ഹി- ഓഡിയോ സോഷ്യല്‍ ആപ്പായ ക്ലബ് ഹൗസില്‍ ചില ഗ്രൂപ്പുകളില്‍ മുസ്‌ലിം സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടി ദല്‍ഹി വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ ദല്‍ഹി പോലീസ് അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശത്രുത വളര്‍ത്തല്‍, മതവികാരത്തിനെതിരായ പ്രവര്‍ത്തനം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ക്ലബ്ഹൗസ് ഗ്രൂപ്പുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഈ അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് നല്‍കിയിരുന്നു. ക്ലൗബ് ഹൗസില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പലരും ട്വിറ്റര്‍ അടക്കമുള്ള മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഇതുവഴിയാണ് ഇത്തരം ചര്‍ച്ചകള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്മീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. 

ഇത്തരമൊരു വിഡിയോയില്‍ തന്നെ ടാഗ് ചെയ്‌പ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും മുസ്ലിം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അധിക്ഷേപവും ലൈംഗിക കമന്റുകളുമാണ് അതിലുള്ളത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഏറി വരികയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അതുകൊണ്ടാണ് ദല്‍ഹി പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്- ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

Latest News