Sorry, you need to enable JavaScript to visit this website.

ഭഗവന്ത് മാന്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മൊഹാലി- ഭഗവന്ത് മാന്‍ ആയിരിക്കും പഞ്ചാബില്‍ ആം ആദ്്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ടെലിവോട്ടിംഗിലൂടെ നാടകീയമായാണ് ഭഗവന്ത് മാന്‍ ആപിന്റെ നേതൃമുഖമായി മാറിയത്. ജനങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.
കെജ്രിവാള്‍ തന്നെയാണ് പേര് പ്രഖ്യാിച്ചത്. 23 ലക്ഷം പ്രതികരണങ്ങളാണ് ജനങ്ങളില്‍നിന്ന് ലഭിച്ചതെന്നും 93 ശതമാനം പേരും പിന്താങ്ങിയത് ഭഗവന്തിനെയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ചുമലയില്‍ ഇരട്ട ഉത്തരവാദിത്തം വന്നു ചേര്‍ന്നിരിക്കുകയാണെന്ന് മാന്‍ പറഞ്ഞു. പാര്‍ട്ടി മാത്രമല്ല, ജനങ്ങളും പുതിയ സ്ഥാനത്തേക്ക് തന്നെ നിര്‍ദേശിച്ചിരിക്കുകയാണ്.


48 കാരനായ മാന്‍ സംഗ്രൂരിലെ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്.  ഉധംസിംഗ് കോളജില്‍നിന്ന് ബിരുദമെടുത്തു. കൊമേഡിയന്‍ എന്ന നിലയില്‍ പേരെടുത്തതും ഈ കോളജില്‍ തന്നെ. 2004 ല്‍ അഖിലേന്ത്യാ ഹാസ്യമത്സരരത്തില്‍ വിജയിച്ചതോടെ പ്രസിദ്ധനായി. 2012 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയപ്രവേശം. കന്നിയങ്കത്തില്‍ തോറ്റു. 2014 ല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. രണ്ടു ലക്ഷത്തില്‍പരം വോട്ടിന് സംഗ്രൂര്‍ ലോക്‌സഭാസീറ്റില്‍ വിജയിച്ചു. 2017 ല്‍ പാര്‍ട്ടി അദ്ദേഹത്തെ അകാലി പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദലിനെതിരായി നിര്‍ത്തി. 18500 വോട്ടിന് തോറ്റു. 2019 ല്‍ വീണ്ടും സംഗ്രൂരില്‍നിന്ന് ഒരുലക്ഷത്തില്‍പരം വോട്ടിന് വിജയിച്ച് എം.പിയായി.

 

Latest News