വിജയവാഡ- ആതിഥ്യമര്യാദയില്‍ എന്നും മുന്നിലാണ് ഇന്ത്യക്കാര്‍ 'അഥിതി ദേവോ ഭവ' എന്നു പറയുന്നത് തന്നെ ഇന്ത്യക്കാരുടെ ഈ മനോഭാവത്തെ കാണിക്കുന്നതാണ് . കുടുംബത്തില്‍ വന്ന മരുമകന് ഒരുക്കിയ രാജകീയ വിരുന്നാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് .
സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന തരത്തിലാണ് ഈ കുടുംബം മരുമകനെ പരിചരിച്ചത് . ആദ്യമായി വീട്ടില്‍ വിരുന്നിനെത്തുന്ന മരുമകനെ സത്ക്കരിക്കുന്ന പതിവ് കേരളത്തിലുമുണ്ട് . എന്നാല്‍ ഈ വിരുന്ന് അത്ര പെട്ടെന്ന് ഒരുക്കാനാകുന്ന ഒന്നല്ല . അതിന്റെ പ്രധാന കാരണം വിഭവങ്ങളുടെ എണ്ണം തന്നെ 365 തരം വിഭവങ്ങളാണ് ഈ കുടുംബം മരുമകന് വേണ്ടി ഒരുക്കിയത്.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നരസാപുരത്ത് നിന്നുള്ളതാണ് ഈ മനോഹര വിരുന്നിന്റെ കാഴ്ച്ചകള്‍ . ഞായറാഴ്ച മകരസംക്രാന്തി ദിനത്തിലാണ് കുടുംബം തങ്ങളുടെ ഭാവി മരുമകനുവേണ്ടി 365 ഇനം വിഭവങ്ങള്‍ ഉള്‍പ്പെടുന്ന രാജകീയ വിരുന്ന് സംഘടിപ്പിച്ചത് . വാര്‍ഷിക വിളവെടുപ്പുത്സവത്തില്‍ മരുമകനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് തെലുങ്ക് പാരമ്പര്യമാണ്.
30 വ്യത്യസ്ത തരം കറികള്‍, ചോറ്, ബിരിയാണി, പുളിയോദര, 100 വ്യത്യസ്തവും പരമ്പരാഗതവുമായ മധുരപലഹാരങ്ങള്‍, ചൂടും ,തണുപ്പുമുള്ള പാനീയങ്ങള്‍ , പേസ്ട്രികള്‍, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, പഴങ്ങള്‍, കേക്കുകള്‍ മുതലായവയാണ് രാജകീയ വിരുന്നില്‍ ഇലയില്‍ വിളമ്പിയത് . വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും ഈ ഗംഭീരമായ ആഘോഷത്തില്‍ പങ്കെടുത്തു.