പൊവൈ- ഐഐടി ബോംബെയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കാമ്പസിലെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. 26 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വിഷാദമാണ് ആത്മഹത്യയ്്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. താഴെ വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷാദ രോഗത്തിന് ചികിത്സ നടത്തി വരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും എഴുതിയിട്ടുണ്ട്. പൊവൈ പോലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.