ന്യൂദല്‍ഹി-പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെറുമകനുമായി കളിക്കുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. വാദ്യോപകരസംഗീതം, നൃത്തസംവിധാനം, ഗാനരചന മേഖലകളിലും അദ്ദേഹം ശോഭിച്ചു. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികള്‍ നടത്തിയിട്ടുണ്ട്. 1938 ല്‍ ലക്‌നൗവിലാണ് ജനനം.