സൗദിയില്‍ അഞ്ചുവയസ്സു മുതലുള്ളവര്‍ക്ക് ഒന്നാം വാക്‌സിന്‍ തുടങ്ങി; ബുക്കിംഗ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ അഞ്ചു മുതല്‍ 11 വരെ പ്രായമുള്ളവര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനേഷന്‍ തുടങ്ങിയെന്നും രക്ഷിതാക്കള്‍ ഇവര്‍ക്കായി ബുക്കിംഗ് എടുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷിതാക്കള്‍ അവരുടെ തവക്കല്‍നാ, സിഹതീ ആപുകള്‍ വഴിയാണ് കുട്ടികള്‍ക്ക് ബുക്കിംഗ് എടുക്കേണ്ടത്. 
കഴിഞ്ഞ ഡിസംബര്‍ 21നാണ് അഞ്ചുവയസ്സുമുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് അവരില്‍ രോഗബാധസാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി. വ്യാപക തോതില്‍ വാക്‌സിന്‍ ഇന്നു മുതലാണ് തുടങ്ങിയത്.

Latest News