Sorry, you need to enable JavaScript to visit this website.

ആലപ്പുഴ ബീച്ചിൽ ഇനി ഫ്‌ളോട്ടിംഗ് പാലവും

ആലപ്പുഴ- ടൂറിസ്റ്റുകളെ ആകർഷിക്കാൻ കടൽപ്പരപ്പിൽ തുള്ളിക്കളിക്കുന്ന ഫ്‌ളോട്ടിംഗ് പാലം ആലപ്പുഴ ബീച്ചിൽ. പാലം നിർമിക്കാനുള്ള പ്ലാസ്റ്റിക് ബോക്‌സുകളും മറ്റും ഇന്നലെ എത്തിച്ചു. കേരളത്തിൽ ആദ്യാമായാണ് ഇത്തരത്തിലുള്ള പാലം സ്ഥാപിക്കുന്നത്. തുറമുഖവകുപ്പിന്റെ അനുമതിയോടെ സ്വകാര്യ ഏജൻസി പദ്ധതി നടപ്പാക്കുന്നത്. 
ബീച്ചിൽ തുറമുഖ പാലത്തിന് സമീപം തീരത്ത് നിന്നും 500 മീറ്റർ വരെ കടലിൽ ഫ്‌ളോട്ടിംഗ് പാലം നിർമിക്കും. പാലത്തിന്റെ അറ്റത്ത് ബോട്ട് ഉണ്ടാകും. തിരമാലക്കൊപ്പം പാലം ഇളകികൊണ്ടിരിക്കും. പാലത്തിലൂടെ നടന്നു ചെല്ലുന്നവർക്ക് ബോട്ടിൽ കയറിയോ പാലത്തിലൂടെയോ തിരികെ വരാം. ഇതിലൂടെ നടന്നാൽ അപകടസാധ്യതയില്ലെന്നാണ് തുറമുഖവകുപ്പ് അധികൃതർ പറയുന്നത്.
ആയിരക്കണക്കിന് ആൾക്കാർ വരുന്ന ബീച്ചിൽ അപകടങ്ങൾ നേരിടാൻ ഇപ്പോൾ തന്നെ പരിമിത സംവിധാനമേയുള്ളൂ. ടൂറിസം പോലീസ് 15 പേർ ഉണ്ടായിരുന്നിടത്ത് നാല് പേരേയുള്ളൂ. അതേ സമയം ഫ്‌ളോട്ടിംഗ് പാലം പദ്ധതിയെകുറിച്ച് ജില്ലാ ഭരണകൂടത്തിന് അറിവ് ലഭിച്ചിട്ടില്ല.

Latest News