Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം; കോണ്‍ഗ്രസിന്റെ  പൊതു പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുര- കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.
അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത കാട്ടാക്കട എംഎല്‍എ ഐബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ജില്ലാ സമ്മേളനം മാറ്റിവയ്‌ക്കേണ്ടെന്നാണ് തീരുമാനം. നാളത്തെ സംഘടന തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാല്‍ മാത്രമേ സമ്മേളനം അവസാനിക്കുള്ളു.
 

Latest News