തിരുവനന്തപുര- കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.
അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത കാട്ടാക്കട എംഎല്‍എ ഐബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ജില്ലാ സമ്മേളനം മാറ്റിവയ്ക്കേണ്ടെന്നാണ് തീരുമാനം. നാളത്തെ സംഘടന തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാല്‍ മാത്രമേ സമ്മേളനം അവസാനിക്കുള്ളു.