ബൊക്കാറോ- കോവിഡ്19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ശേഷം കിടപ്പിലായ വ്യക്തി എഴുന്നേറ്റ് നടന്നതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ബോക്കാറോ ജില്ലയിലെ സല്‍ഗാദിഹ് ഗ്രാമത്തിലുള്ള ദുലാര്‍ചന്ദ് മുണ്ട (44) എന്നയാളാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി കിടപ്പിലായ ദുലാര്‍ചന്ദ് മുണ്ട ജനുവരി നാലിന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ഇയാള്‍ക്ക് അങ്കണവാടി അധ്യാപിക വീട്ടിലെത്തിയാണ് വാകിസിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ മുണ്ട ശബ്ദമുണ്ടാക്കാന്‍ ആരംഭിക്കുകയും അടുത്ത ദിവസം സ്വന്തമായി ശരീരം അനക്കാന്‍ ആരംഭിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ സംസാരശേഷി മുണ്ടയ്ക്ക് ലഭിച്ചു, ഇതിന് പിന്നാലെ കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കുകയും വടിയുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പീറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍ചാര്‍ജ് ഡോ. അല്‍ബെല കെര്‍ക്കറ്റയാണ് ഈ സംഭവം മാധ്യമങ്ങളെ അറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ കിടപ്പിലായ വ്യക്തി എഴുന്നേറ്റ് നടന്നുവെന്ന റിപ്പോര്‍ട്ട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ബോക്കാറോ സിവില്‍ സര്‍ജന്‍ ഡോ ജിതേന്ദ്ര കുമാര്‍ പറഞ്ഞു. വിശദമായ പരിശോധന നടത്താന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിലയിരുത്താന്‍ മുണ്ടയുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിക്കും. അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. അതിനാല്‍ വിശദമായ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. രോഗാവസ്ഥയില്‍ കഴിയുന്നയാള്‍ സുഖം പ്രാപിക്കുന്ന കാര്യം മനസിലാക്കാനാകും. എന്നാല്‍, നാല് വര്‍ഷമായി കിടപ്പിലായയാള്‍ പെട്ടെന്ന് ഒരു ദിവസം സുഖം പ്രാപിക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്തു എന്നത് അവിശ്വസനീയമാണ്' എന്നും ഡോ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കാലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കഴിയുന്നുണ്ടെന്ന് ദുലാര്‍ചന്ദ് മുണ്ട എഎന്‍ഐയോട് പറഞ്ഞു. ജനുവരി നാലിനാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതിന് ശേഷം കാലുകള്‍ അനാക്കാന്‍ സാധിച്ചു. ശബ്ദം തിരികെ ലഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ച് ഒരു ദിവസത്തിന് ശേഷം ദുലാര്‍ചന്ദിന്റെ ശരീരം അതിനോട് പ്രതികരിക്കാന്‍ തുടങ്ങിയെന്ന് പെതര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മെഡിക്കല്‍ ഇന്‍ചാര്‍ജ് ഡോ ആല്‍ബെല്‍ കെര്‍ക്കറ്റ പറഞ്ഞു. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുലാര്‍ചന്ദ് കിടപ്പിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.