ന്യൂദല്‍ഹി- ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്ന ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ് നടത്തിയ ഉത്തരാഖാണ്ഡ് പോലീസുകാരെ ശപിച്ച് വിവാദ സന്ന്യാസി നരസിംഗാനന്ദ് സരസ്വതി.
മതം മാറി ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയായി മാറിയ വസീം റിസ് വിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് നരസിംഗാനന്ദ് പോലീസുകാരെ ശപിക്കുകകുയം മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്. ഈ വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
മൂന്ന് കേസുകളില്‍ താനും പ്രതിയാണെന്നും എന്തുകൊണ്ട് അയാളെ മാത്രം അറസ്റ്റ് ചെയ്തതെന്നും നരസിംഗാനന്ദ് ചോദിക്കുന്നു.
അദ്ദേഹം ഒറ്റക്കാണോ ഇത് ചെയ്തത്. എല്ലാ കേസുകളിലും ഞാനും അദ്ദേഹത്തോടൊപ്പം പ്രതിയാണ്- നരസിംഗാനന്ദ് പറഞ്ഞു.
മുസ്ലിം വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ നരസംഗാനന്ദ് സരസ്വതിയാണ് ഹരിദ്വാര്‍ ധര്‍മസന്‍സദിന്റെ സംഘാടകന്‍. ഈ മത സമ്മേളനത്തിലാണ് മുസ്്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ ആയുധമെടുക്കണെന്നും ഓരോ ഹിന്ദു യുവാവും പ്രഭാകരനോ ഭിന്ദ്രന്‍ വാലയോ ആയി മാറണമെന്നും ആഹ്വാനം ചെയ്തത്.
ധര്‍മസന്‍സദ് കേസുമായി ബന്ധപ്പെ്ട്ട് റിസ് വിയെ അറസ്റ്റ് ചെയ്യുന്ന പോലീസുകാരും അവരുടെ മക്കളും പുഴുത്തു ചത്തുപോകുമെന്നാണ് നരംസിംഗാനന്ദ് പറയുന്നത്.
പോലീസുകാര്‍ തങ്ങളുടെ ആളുകളാണെന്നും അവര്‍ തങ്ങളെ തൊടില്ലെന്നും നേരത്തെ നരസിംഗാനന്ദ് പറഞ്ഞത് വിവാദമായിരുന്നു.