Sorry, you need to enable JavaScript to visit this website.

മഴയും മഞ്ഞുവീഴ്ചയും: സൗദിയിൽ കനത്ത വിളനാശം

ദമാം - കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും വൻ കൃഷി നാശം. ഇതുമൂലം പച്ചക്കറി കർഷകർക്ക് ഭീമമായ നഷ്ടമാണുണ്ടായി. തുറസ്സായ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരെയാണ് മഴയും മഞ്ഞുവീഴ്ചയും ബാധിച്ചത്. ലെറ്റിയൂസ് (ഖസ്സ്), കോളിഫ്‌ളവർ, കാബേജ്, കക്കരി, പച്ചമുളക്, തക്കാളി എന്നീ കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. കനത്ത മഴ സീസൺ അവസാനിച്ച ശേഷം മാത്രമേ യഥാർഥ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂവെന്ന് കർഷകർ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന ഭൂരിഭാഗം കർഷകർക്കും ഭീമമായ നഷ്ടം നേരിട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നത്. മഴയും മഞ്ഞുവീഴ്ചയും ബാധിക്കാത്തതിനാൽ സംരക്ഷിത കൃഷിയിടങ്ങൾ നശിച്ചിട്ടില്ല. 
ചില കാർഷിക വിളകൾ 100 ശതമാനവും മറ്റു ചില വിളകൾ 70 ശതമാനവും നശിച്ചിട്ടുണ്ടെന്ന് കിഴക്കൻ പ്രവിശ്യയിലെ കർഷകൻ അലി മർസൂഖ് പറഞ്ഞു. പരമാവധി നഷ്ടം കുറക്കാൻ ശ്രമിച്ച് കർഷകർ ചില ഉൽപന്നങ്ങളുടെ വിളവെടുപ്പ് വേഗത്തിലാക്കിയിട്ടുണ്ടെന്നും അലി മർസൂഖ് പറഞ്ഞു.
 

Latest News