ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ അപ്‌നാ ദള്‍ എം.എല്‍.എ ചൗധരി അമര്‍ സിംഗ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യോഗി ആദിത്യനാഥിന് ആഘാതമെല്‍പിച്ച് മൂന്ന് ദിവസത്തിനിടെ പതിനൊന്നാമത് രാജിയാണിത്. യോഗിയുടെ മുഖ്യഎതിരാളി അഖിലേഷ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടിയുടേയും സ്ാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് യു.പിയിലെ സംഭവവിവികാസങ്ങള്‍.
പിന്നോക്ക വിഭാഗം നേതാവും മന്ത്രിയുമായ ധരംസിംഗ് സാനി വ്യാഴാഴ്ച സംസ്ഥാന മന്ത്രിസഭയില്‍നിന്ന്് രാജിവെച്ചിരുന്നു. സഹാറന്‍പൂരിലെ നാകുഡില്‍നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട സാനി മൂന്ന് ദിവസത്തിനിടെ യു.പി മന്ത്രിസഭ വിട്ട മൂന്നാമത്തെ മന്ത്രിയാണ്.
ഏഴ് ബി.ജെ.പി എം.എല്‍.എമാരും ഒരു അപ്‌നാദള്‍ എം.എല്‍.എയും മൂന്ന്് ദിവസത്തിനിടെ പാര്‍ട്ടി വിട്ടു.
2017 ലെ ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ അമ്മയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.