കൊല്‍ക്കത്ത- രാജസ്ഥാനിലെ ബിക്കനിറില്‍ നിന്നും അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന ബിക്കനിര്‍ എക്‌സ്പ്രസ് ട്രെയ്ന്‍ ബംഗാളിലെ ജല്‍പയ്ഗുഡിയില്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയ്‌നിന്റെ 12 കോച്ചുകള്‍ക്കും കേടുപാട് സംഭവിച്ചതായാണ് പ്രാഥമിക റിപോര്‍ട്ടുകളിലെ വിവരം. വൈകീട്ട് 5.15ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മൈനഗുഡി, ജല്‍പയ്ഗുഡി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.