ചണ്ഡീഗഢ്- അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥി ജനങ്ങള്‍ തീരുമാനിക്കുമെന്ന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍. ജനങ്ങള്‍ക്ക് അവരുടെ ഇഷ്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് ഫോണില്‍ വിളിച്ച് അറിയിക്കാം. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറും എഎപി പരസ്യപ്പെടുത്തി. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അടുത്ത ഒരാഴ്ച്ചയ്ക്കകം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് എഎപി അധ്യക്ഷന്‍ ഭഗവന്ത് സിങ് മാന്‍ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭഗവന്ത് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വച്ചതെന്നും കേജ്രിവാള്‍ പറഞ്ഞു. പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളാണ് മുഖ്യമന്ത്രി മുഖമായി വരാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.